
നാദാപുരം: ബുദ്ധിമാന്ദ്യമുള്ള യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 13 വര്‍ഷം കഠിന തടവും 1,10,000 രൂപ പിഴയും ശിക്ഷ. അരൂര്‍ പെരുമുണ്ടച്ചേരി മന്നികണ്ടിരാജന്‍ എന്ന
ഒട്ടകരാജനെയാണ് (61) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ദേവന്‍ കെ.മേനോന്‍ ശിക്ഷിച്ചത്
2022 സെപ്റ്റംബര്‍ ഒമ്പതിനാണ് കേസിനാസ്പദ സംഭവം. അതിജീവിതയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്. പ്രതിയെ കണ്ടപ്പോള്‍ ബധിരനും മൂകനുമായ ഭര്‍ത്താവ് ബഹളം വെച്ചതോടെ ആളുകള്‍ എത്തിയ സമയത്ത് പ്രതി
ഓടി രക്ഷപ്പെടുകയായിരുന്നു. അതിജീവിത നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നാദാപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പോലീസ് ഇന്‍സ്‌പെക്ടര്‍ ഇ.വി.ഫായിസ് അലിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത്. 18 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.
















