
വടകര: കസ്റ്റംസ് റോഡ്-പൂവാടന്‍ഗേറ്റ് തീരം കലാകായിക വേദി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രദേശത്തെ കുടുംബങ്ങള്‍ സജീവമായി
സംബന്ധിച്ച പരിപാടി നാടിന്റെ ഐക്യ സന്ദേശമായി. അസീബിന്റെ ഗൃഹാങ്കണത്തില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ ഓരോ വീട്ടുകാരും മധുര പലഹാരങ്ങളുമായെത്തിയത് പരിപാടിയെ വേറിട്ടതാക്കി.
തീരം പ്രസിഡന്റ് മുഹമ്മദ് ഷഫീഖ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശാദുലി ഇഫ്താര്‍ സന്ദേശം നല്‍കി. ആര്‍.കെ.പ്രദീപ്, പി.മഹമൂദ്, ടി.പി.രാജന്‍, വി.മുസ്തഫ, ബഷീര്‍ പൊന്മണിച്ചി, ടി.പി.രാജീവന്‍, കെ.വി.ഫാറൂഖ് തുടങ്ങിയവര്‍ സംസാരിച്ചു. സി.എച്ച്.ജിനീഷ്‌കുമാര്‍ സ്വാഗതവും ആശ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. എ.കെ.സചീന്ദ്രന്‍, ടി.പി.വിനോദന്‍,
പ്രവീണ്‍ അമ്മാണ്ടിയില്‍, സി.കെ.രജില്‍, ജിതിന്‍ അഞ്ചുകണ്ടത്തില്‍,
സി.എച്ച്.ചന്ദ്രി, കെ.പി.സലീം, സാബിത്ത് റൗഫ്, ആര്‍.കെ.പ്രണവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.















