
വടകര: രാജ്യത്തെ സാധാരണക്കാരായ സ്ത്രീകള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കിയ പദ്ധതികള്‍ വിഭാവനം ചെയ്തു സ്ത്രീശാക്തീകരണത്തിന്റെ മാതൃക നടപ്പാക്കിയത്
പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്ന് മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീജ.സി.നായര്‍. മഹിളാമോര്‍ച്ച കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വിവിധ സ്ത്രീ സൗഹൃദ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുമ്പോള്‍ ആയിരക്കണക്കിന് 70 വയസ്സ് പൂര്‍ത്തിയായ സ്ത്രീകള്‍ക്ക് ചികിത്സാസഹായം ലഭിക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കാതെ പദ്ധതിയില്‍ ഒപ്പുവെക്കാതെ അമ്മമാരെ വഞ്ചിക്കുകയാണ് പിണറായി സര്‍ക്കാര്‍ കേരളത്തില്‍ ചെയ്യുന്നത്. സ്ത്രീകള്‍ക്കെതിരെയും
കുട്ടികള്‍ക്കെതിരെയും നടക്കുന്ന അതിക്രമങ്ങള്‍ തടയാനും കേരള സര്‍ക്കാരിന് കഴിയുന്നില്ലെന്നും മുഖ്യപ്രഭാഷണത്തില്‍ കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍ കുറ്റപ്പെടുത്തി. മഹിളാമോര്‍ച്ച കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് ദീപ കുനിയില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ അഡ്വ. നിഷ.സി ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. മഹിളാമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് സത്യലക്ഷ്മി, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിന്ദുപതേരി, നിഷാ മിനീഷ് എന്നിവര്‍ സംസാരിച്ചു.















