
വടകര: ലോക വനിതാ ദിനം ഓയിസ്‌ക ഇന്റര്‍നാഷണല്‍ വടകര ചാപ്ടറും ഓയിസ്‌കാ വനിതാ ഫോറവും സംയുക്തമായി ആചരിച്ചു. ആരോഗ്യ മേഖലയില്‍ സ്തുത്യര്‍ഹമായ
സേവനം അനുഷ്ഠിച്ച രാഷ്ട്രപതിയുടെ ഫ്‌ലോറന്‍സ് നൈറ്റിങ്ങേല്‍ അവാര്‍ഡ് ലഭിച്ച സുഷമ രാമദാസിനെ അവരുടെ വസതിയില്‍ വെച്ച് ആദരിച്ചു. പി.കരുണാകരന്‍ ചടങ്ങില്‍ ആധ്യക്ഷം വഹിച്ചു. ഓയിസ്‌ക സൗത്ത് ഇന്ത്യാ ചാപ്റ്റര്‍ മെമ്പര്‍ പുറന്തോടത് സുകുമാരന്‍ ഉപഹാര സമര്‍പ്പണം നടത്തി. വനിതാ ഫോറം കണ്‍വീനര്‍ കെ.ശശികല പൊന്നാട അണിയിച്ചു. പി.പി.രാജന്‍, പ്രൊ. അമ്മുക്കുട്ടി, സി.എച്ച്.സുഭാഷ്, കെ.ഹേമചന്ദ്രന്‍, എ.വിജയന്‍, അഡ്വ. ലതികാ ശ്രീനിവാസന്‍, അനിതാ സുഭാഷ്, സുഷമാ രാമദാസ്, കെ.ഗീത എന്നിവര്‍ പ്രസംഗിച്ചു.















