കക്കട്ടില്‍: ‘യുദ്ധം നിര്‍ത്തു സമാധാനം കൊണ്ടുവരു’ എന്ന മുദ്രാവാക്യവുമായി കുന്നുമ്മല്‍ മണ്ഡലം ഒതയോത്ത് മേഖലാ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി. യുദ്ധത്തിനെതിരെ
പോസ്റ്റര്‍ വരച്ച് ചിത്രകാരനും സംസ്‌കാരിക പ്രവര്‍ത്തകനുമായ രാജഗോപാലന്‍ കാരപ്പറ്റ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം എലിയാറ ആനന്ദന്‍ അധ്യക്ഷത വഹിച്ചു. ജമാല്‍ മോകേരി, വനജ ഒതയോത്ത്, ബീന കുളങ്ങരത്ത്, സി.കെ.കുഞ്ഞബ്ദുള്ള ഹാജി, കെ.കെ.അബ്ദുറഹ്മാന്‍ ഹാജി, കെ.കെ.ബഷീര്‍, സി.കെ.മമ്മു, നീലിയോട്ട് സുപ്പി, കെ.പി.അമ്മത്, പി.പി.സ്‌നിത എന്നിവര്‍ പ്രസംഗിച്ചു.















