നാദാപുരം: ആധുനിക ആരോഗ്യ രംഗത്ത് ആയുര്‍വേദത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എഎംഎഐ)
കുറ്റ്യാടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഏരിയ സമ്മേളനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഡോ. വി.പി.അര്‍ഷാദ് അധ്യക്ഷത വഹിച്ചു. സോണ്‍ സെക്രട്ടറി ഡോ. സുഗേഷ് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ഡോ. പി.പി.അനൂപ്, ഡോ. പുഷ്പരാജന്‍, ജില്ലാ ട്രഷറര്‍ ഡോ. എ.ജി.അതുല്‍, ഡോ. ദേവി മഞ്ജുള, ഡോ. തരുണിമ എന്നിവര്‍ സംസാരിച്ചു. ആയുര്‍വേദ മേഖല നേരിടുന്ന വിവിധ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്തു. പുതിയ ഭാരവാഹികളായി ഡോ. വി.പി.അര്‍ഷാദ് (പ്രസിഡന്റ്), ഡോ. രമേശന്‍.കെ.പി, ഡോ. പി.തരുണിമ (വൈസ് പ്രസിഡന്റുമാര്‍), ഡോ. ദേവി മഞ്ജുള (സെക്രട്ടറി), ഡോ. കാവ്യ രവീന്ദ്രന്‍, ഡോ. മുഹമ്മദ് ജാസില്‍ (ജോ. സെക്രട്ടറിമാര്‍), ഡോ. ഹരിപ്രിയ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.















