Home News വടകര ഗുഡ്‌സ് ഷെഡിലെ ഗോഡൗണ്‍ പുനഃസ്ഥാപിക്കാന്‍ മുറവിളി

വടകര ഗുഡ്‌സ് ഷെഡിലെ ഗോഡൗണ്‍ പുനഃസ്ഥാപിക്കാന്‍ മുറവിളി


വടകര: റെയില്‍വേ വികസനത്തിന്റെ ഭാഗമായി വടകര റെയില്‍വെ സ്റ്റേഷനില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊളിച്ചു നീക്കിയ ഗുഡ്‌സ് ഷെഡിലെ ഗോഡൗണ്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു. ഇക്കാര്യത്തില്‍ അധിക്യതര്‍ മുന്‍കൈ എടുക്കണമെന്ന് റെയില്‍വേ ഗുഡ് ഷെഡ് വര്‍ക്കേഴ്‌സ് ഐഎന്‍ടിയുസി നേതൃയോഗം ആവശ്യപ്പെട്ടു.
ഗോഡൗണ്‍ ഇല്ലാത്തത് കൊണ്ട് വടകര റെയില്‍വേ വഴി ചരക്ക് ബുക്കിംഗ് കുറഞ്ഞിരിക്കുകയാണ്. ഇതുകാരണം ലോറികാര്‍ക്കും ചുമട്ട് തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടപ്പെടുന്നത് വര്‍ധിച്ചിരിക്കുകയാണെന്നു് യോഗം ചൂണ്ടിക്കാട്ടി. തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ഗുഡ് ഷെഡിലെ ഗോഡൗണ്‍ പുനസ്ഥാപിക്കുവാന്‍ നടപടി കൈകൊള്ളണമെന്ന് യോഗം അഭ്യര്‍ഥിച്ചു. പ്രസിഡന്റ് കെ.എന്‍.എ അമീറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം ഡിസിസി ജനറല്‍ സെക്രട്ടറി ശശിധരന്‍ കരിമ്പനപ്പാലം ഉദ്ഘാടനം ചെയ്തു സുരേന്ദ്രന്‍ മുരാട്, പി.ടി അനില്‍കുമാര്‍, ഒടിയില്‍ രാജന്‍, സുലൈമാന്‍ പഴറ്റിയത്ത്, വി.വി മനോജ്, കെകെ സഗിഷ് എന്നിവര്‍ സംസാരിച്ചു രാജേഷ് കിണറ്റുംകര സ്വാഗതവും വി.കെ കുഞ്ഞിമുസ നന്ദിയും പറഞ്ഞു.