Home News വടകരയില്‍ 2.1 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

വടകരയില്‍ 2.1 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

വടകര: 2.1 കിലോ കഞ്ചാവുമായി രണ്ടു പേര്‍ വടകരയില്‍ എക്‌സൈസിന്റെ പിടിയിലായി. കോഴിക്കോട് കസബ പണിക്കര്‍ റോഡ് നാലുകണ്ടിപറമ്പത്ത് മുഹമദ് നാസര്‍, മലപ്പുറം പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം കൊല്ലര്‍ കണ്ടി മൈസ എന്നിവരെയാണ്
വടകര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍ കുമാറും പാര്‍ട്ടിയും പിടികൂടിയത്.
കൈനാട്ടി മുട്ടുങ്ങല്‍ കെഎസ്ഇബി ഓഫിസിനു സമീപം നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. ആപ്പ ഒട്ടോറിക്ഷയില്‍ കടത്തുകയായിരുന്നു. ഓട്ടോയും കസ്റ്റഡിയിലെടുത്തു.
വാഹന പരിശോധനയില്‍ പ്രവന്റിവ് ഓഫിസര്‍മാരായ പ്രമോദ് പുളിക്കുല്‍, രാമകൃഷ്ണന്‍.സി, സിവില്‍ എക്‌സൈസ് ഒഫിസര്‍മാരായ ജയന്‍.കെ.കെ, ഉനൈസ്.എന്‍.എം, സുനിഷ്.എന്‍.എസ്, രാകേഷ്ബാബു.ജി.ആര്‍, ഷിജിന്‍.എ.പി, സന്ദിപ്.സി.വി, ശ്രീരഞ്ജ്.പി, വനിത സിവില്‍ എക്‌സൈസ് ഒഫിസര്‍ നിഷ .എന്‍.കെ എന്നിവര്‍ പങ്കെടുത്തു.