Home News ലൈഫ് മിഷനില്‍ എം.എം.ഹസനെ തള്ളി മുല്ലപ്പള്ളി

ലൈഫ് മിഷനില്‍ എം.എം.ഹസനെ തള്ളി മുല്ലപ്പള്ളി

തിരുവനന്തപുരം: അധികാരത്തിലെത്തിയാല്‍ ലൈഫ്മിഷന്‍ പിരിച്ചു വിടുമെന്ന് പറഞ്ഞ യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസനെ തള്ളി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന്‍ പദ്ധതി പിരിച്ചുവിടില്ലെന്നും പട്ടിണിപ്പാവങ്ങളായ നിരവധി പേര്‍ക്ക് വീട് നല്‍കുന്ന പദ്ധതിയാണ് ലൈഫ് മിഷനെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ഈ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത് ഞങ്ങളാണ്. മുകളിലാകാശം മാത്രമായി നില്‍ക്കുന്ന പതിനായിരക്കണക്കിന് പാവങ്ങളുണ്ട്. യുഡിഎഫ് നാളെ അധികാരത്തില്‍ വന്നാല്‍ ആ പദ്ധതി ത്വരിതഗതിയില്‍ മുന്നോട്ടുകൊണ്ടുപോകും. ഈ നാട്ടില്‍ വീടില്ലാത്ത ഒരാളുപോലും ഉണ്ടാകാന്‍ പാടില്ല എന്ന സ്ഥിതിയിലേക്ക് സംസ്ഥാനത്തെ വളര്‍ത്തിക്കൊണ്ടു വരികയും ചെയ്യുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.
ലൈഫ്മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം നടക്കട്ടേയെന്നും മുല്ലപ്പള്ളി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിലാണ് എം.എം.ഹസന്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്ന് പ്രസ്താവിച്ചത്.