Home News മട്ടന്നൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു വെട്ടേറ്റു

മട്ടന്നൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു വെട്ടേറ്റു


കണ്ണൂര്‍: മട്ടന്നൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ വധശ്രമം. മട്ടന്നൂര്‍ പഴശ്ശി കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് വെട്ടേറ്റത്.
രാത്രി എട്ട് മണിയോടെ ബൈക്കിലെത്തിയ സംഘമാണ് രാജേഷിനെ വെട്ടിയത്. തലയ്ക്ക് പരിക്കേറ്റ രാജേഷിനെ കണ്ണൂര്‍ എകെജി ആശുപത്രിയിലേക്ക് മാറ്റി. അക്രമത്തിനു പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഎം ആരോപിച്ചു.