എടച്ചേരി: തൂണേരി, പുറമേരി, എടച്ചേരി പഞ്ചായത്തുകളിലുടെ കടന്ന് പോകുന്ന അയ്യപ്പന്‍കാവ് പുഴ സംരംക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എല്‍ജെഡി എടച്ചേരി മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു. ഇരുവശങ്ങളും തകര്‍ന്നത് കാരണം പുഴയുടെ ഒഴുക്ക് പൂര്‍ണമായും നിലച്ചിരിക്കുകയാണ്. കൂടാതെ കൈതോല കൊണ്ട് ഇരുവശങ്ങളും മൂടപ്പെട്ടിരിക്കുന്നു. മൂന്ന് പഞ്ചായത്തുകളിലെയും അഞ്ചു പാടശേഖരങ്ങളില്‍ വെള്ളകെട്ട് കാരണം നെല്‍കൃഷി ചെയ്യാനും സാധിക്കുന്നില്ല.
മണ്ണ് നീക്കി കൈ തോല വെട്ടിമാറ്റിയാല്‍ നെല്‍കൃഷിക്കും പച്ചക്കറി കൃഷിക്കും ഏറെ ഗുണകരമാകുമെന്നും ഇക്കാര്യത്തില്‍ അധികൃതരുടെ സജീവ ഇടപെടല്‍ ഉണ്ടാവണമെന്നും എല്‍ജെഡി എടച്ചേരി മേഖലാ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു. മേഖലാ കമ്മറ്റി പ്രസിഡന്റ് ടി കെ ബാലന് അധ്യക്ഷത വഹിച്ചു. എല്‍വൈജെഡി സംസ്ഥാന ജന: സിക്രട്ടറി ഇ കെ സജിത്ത് കുമാര്‍, ജില്ലാ സിക്രട്ടറി കെ രജീഷ്, കെ ഭാസ്കരന്, അമല്കോമത്ത്, പ്രജീഷ് വി , വി പി അശോകന് ,രഖില്‍ കെ എന്നിവര്‍ സംസാരിച്ചു. ഈ ആവശ്യം ഉന്നയിച്ച് ഇ കെ സജിത്ത് കുമര്‍ കഴിഞ്ഞ വര്‍ഷം ജലവിഭവ മന്ത്രി കെ കൃഷണന്‍കുട്ടിക്ക് നിവേദനം നല്‍കിയിരുന്നു.



