Home Education & Culture ‘സുഗതകുമാരി സ്മൃതി വൃക്ഷം’ പദ്ധതിക്ക് തുടക്കമായി

‘സുഗതകുമാരി സ്മൃതി വൃക്ഷം’ പദ്ധതിക്ക് തുടക്കമായി


തിരുവള്ളൂര്‍: ശാന്തിനികേതന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ പരിസ്ഥിതി സംഘടനകളുടെ ആഭിമുഖ്യത്തില്‍ ‘സുഗതകുമാരി സ്മൃതി വൃക്ഷം’ പദ്ധതിക്ക് തുടക്കമായി. സ്‌കൂള്‍ അങ്കണത്തില്‍ സുഗതകുമാരിയുടെ ഓര്‍മയ്ക്ക് വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. ഇതോടൊപ്പം ക്ലബ് അംഗങ്ങളായ മുഴുവന്‍ വിദ്യാര്‍ഥികളും വീടുകളില്‍ തൈ വെച്ച് പിടിപ്പിക്കുകയും ചെയ്തു.
പദ്ധതിയുടെ ഉദ്ഘാടനം സ്‌കൂള്‍ അങ്കണത്തില്‍ തൈ വെച്ച് പിടിപ്പിച്ചു കൊണ്ട് തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി നിര്‍വഹിച്ചു. സുഗതകുമാരിക്ക് ഏറ്റവും പ്രിയപ്പെട്ട തേന്‍ വരിക്ക പ്ലാവിന്‍ തൈ ആണ് നട്ടുപിടിപ്പിച്ചത്. പിടിഎ പ്രസിഡണ്ട് എഫ്.എം.മുനീര്‍ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ്സ് പി പ്രസന്ന, ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍, പിടിഎ വൈസ് പ്രസിഡണ്ട് കെ വിനോദ്, കെ അമൃത, ബായിസ് ഇസ്മയില്‍, റിസ് വാന ഷെറിന്‍, വിസ്മയ തുടങ്ങിയവര്‍ സംസാരിച്ചു.