വടകര : ഇടതു സര്‍ക്കാരിന്റെ പോലീസ് സംഘപരിവാരത്തിന്ഓശാന പാടുകയാണെന്ന് എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍. പാലക്കാട് നഗരസഭയില്‍ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക പുതപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിനെയടക്കം അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ വടകരയില്‍ പ്രതിഷേധിക്കുകയായിരുന്നു ലത്തീഫ്.
ജില്ല പ്രസിഡന്റ് അഫ്നാസ് ചോറോട് അധ്യക്ഷത വഹിച്ചു.. ജില്ല കമ്മിറ്റി അംഗങ്ങളായ സഫീര്‍
കെ.കെ, മുഹ്സിന് വളപ്പില്‍ എന്നിവര്‍ സംസാരിച്ചു . ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് പേരോട് സ്വാഗതവും സെക്രട്ടറി അന്‍സീര്‍ പനോളി നന്ദിയും പറഞ്ഞു. അജിനാസ് മുകച്ചേരി, റഫ്നാസ് മലോല്‍മുക്ക്, ഉബൈദ് കീഴല്‍, സഹല്‍ കോറോത്ത് റോഡ് എന്നിവര്‍ നേതൃത്വം നല്കി.


