ഒഞ്ചിയം: പ്രശസ്ത ചിത്രകാരനും ശില്പിയും നാടക കലാകാരനുമായ കെ.പി.കെ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന കെ.പി.കുഞ്ഞിരാമന് (87) അന്തരിച്ചു. സംവിധാനം, ചമയം, രംഗപടം, ഗാനാലാപനം എന്നീ മേഖലകളിലും പ്രശസ്തനായി. ഒഞ്ചിയത്തിന്റെ കഥ, രക്തസാക്ഷി, ഗര്‍ജ്ജനം, കുഞ്ഞാലി മരക്കാര്‍, ബ്രഹ്മരക്ഷസ്സ്, തുടങ്ങി 35 ലേറെ നാടകങ്ങള്‍ രചിച്ചു. നമ്മളൊന്ന് തെരുവ് നാടകവും രചിച്ചു. തെരഞ്ഞെടുത്ത നാടകങ്ങള്‍ എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു.
ഒഞ്ചിയത്തിന്റെ സമരപുത്രന് മണ്ടോടി കണ്ണന്റെ സമരജീവിതം ഇതിവൃത്തമായ ഒഞ്ചിയത്തിന്റെ കഥ നിരവധി വേദികളില്‍ അവതരിപ്പിച്ചു. രക്തസാക്ഷി വാണിമേല്‍ കുഞ്ഞിരാമന്റെ പോരാട്ടം വിവരിക്കുന്ന ഗര്‍ജ്ജനം ഏറെ ശ്രദ്ധ നേടിയ നാടകമായിരുന്നു.
സാമൂഹ്യ പ്രതിബന്ധത നിറഞ്ഞ രചനകള്‍ക്ക് ആസ്വാദകരില്‍ വന്‍ സ്വീകാര്യതയായിരുന്നു.
ഭാര്യ: രമാവതി. മക്കള്‍: ശശികുമാര്‍ (മിനി ഇന്‍ഡസ്ട്രിസ്, ഓര്‍ക്കാട്ടേരി), പ്രഭകുമാര്‍ ഒഞ്ചിയം (ശില്പി, അധ്യാപകന്), പ്രദീപ് കുമാര്‍ (ഫൈന്‍ ആര്‍ട്സ് കൊച്ചി), പ്രശാന്തിനി (സിപിഎം ചൊക്ലി ബ്രാഞ്ചംഗം). മരുമക്കള്‍: മിനി, സുമതി, ശ്രീദേവി, കെ.പവിത്രന് (സിപിഎം പന്ന്യന്നൂര്‍ ലോക്കല്‍ കമ്മറ്റിയംഗം). സഹോദരങ്ങള്‍: നാരായണി, പരേതനായ അച്ചുതന്, ഗോവിന്ദന്, പാര്‍വ്വതി.


