Home Nadapuram വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് രക്തദാനം നടത്തി

വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് രക്തദാനം നടത്തി


നാദാപുരം: വിവേകാനന്ദ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് രക്തദാനം നടത്തി. മലബാര്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ 25 ഓളം വൊളന്റിയര്‍മാര്‍ പങ്കെടുത്തു. നാദാപുരത്തെ വിവിധ യുവജന സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രക്തദാനത്തിനെത്തി. സേവാഭാരതി ജില്ലാ സെക്രട്ടറി അജിത്ത് സി, വിവേകാനന്ദ കള്‍ച്ചറല്‍ സെന്റര്‍ സെക്രട്ടറി അഭിമന്യു വളയം, ട്രെഷറര്‍ ഉണ്ണി ആവോലം, ഷിബിന്‍ നരിപ്പറ്റ എന്നിവര്‍ നേതൃത്വം നല്‍കി.