Home News വാക്‌സിനേഷന്‍: വടകരയോടുള്ള അവഗണനയില്‍ പ്രതിഷേധം വ്യാപകം

വാക്‌സിനേഷന്‍: വടകരയോടുള്ള അവഗണനയില്‍ പ്രതിഷേധം വ്യാപകം

വടകര: സംസ്ഥാനത്തെ 133 കേന്ദ്രങ്ങളില്‍ നടക്കുന്ന ആദ്യഘട്ട കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ നിന്നു വടകരയെ ഒഴിവാക്കിയതില്‍ യുവമോര്‍ച്ച വടകര മണ്ഡലം കമമ്മറ്റി പ്രതിഷേധിച്ചു. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരവും ജനവാസ കേന്ദ്രവുമായ വടകരയോട് സംസ്ഥാന ആരോഗ്യവകുപ്പ് കുറ്റകരമായ അനാസ്ഥയാണ് കാണിച്ചിരിക്കുന്നത്.
ജില്ലാ ആശുപത്രിയും നിരവധി സ്വകാര്യ ആശുപത്രികളും ഉള്ള നഗരമായ വടകരയെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി ബന്ധപ്പെട്ടവര്‍ അടിയന്തിര നടപടി സ്വീകരിക്കണം. ഇല്ലങ്കില്‍ യുവമോര്‍ച്ച പ്രക്ഷോഭപരിപാടികള്‍ക്കും നേതൃത്വം നല്‍കുമെന്നു മണ്ഡലം കമ്മിറ്റി മുന്നറിയിപ്പു നല്‍കി.

വടകരയെ ഒഴിവാക്കിയ നടപടി അപലപനിയം: പ്രദീപ് ചോമ്പാല
വടകര: ആദ്യഘട്ട കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ നിന്നു വടകരയെ ഒഴിവാക്കിയ നടപടി അപലപനിയമാണെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ് ) ജില്ലാ ജനറല്‍ സെക്രട്ടറി പ്രദീപ് ചോമ്പാല അഭിപ്രായപ്പെട്ടു. കോവിഡ് വ്യാപനം ആദ്യഘട്ടം മുതലേ രൂക്ഷമായതും നിരവധി തവണ അടച്ചിടലുകള്‍ക്ക് വിധേയമാവുകയും ചെയ്ത പ്രദേശമായ വടകരയെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനു ബന്ധപ്പെട്ടവര്‍ അടിയന്തിര നടപടി സ്വീകരിക്കണം.