Home Gulf News & Abroad വടകര സിഎച്ച് സെന്റര്‍ ദമാം ചാപ്റ്റര്‍ നിലവില്‍ വന്നു

വടകര സിഎച്ച് സെന്റര്‍ ദമാം ചാപ്റ്റര്‍ നിലവില്‍ വന്നു


ദമാം: വടകര സിഎച്ച് സെന്റര്‍ ദമാം കമ്മിറ്റി നിലവില്‍ വന്നു. ദമാം ജൂബിലി ഹോട്ടലില്‍ ഹമീദ് തോടന്നൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെഎംസിസി നേതാവും ദമാം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ അബ്ദുറഹ്‌മാന്‍ കാരിയാട് ഉദ്ഘാടനം ചെയ്തു. യു.എ.റഹീം വടകര, ഫൈസല്‍ കൊടുമ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഫ്‌സല്‍ കുറ്റ്യാടി സ്വാഗതം പറഞ്ഞു. ഭാരവാഹികളായി യു.എ.റഹീം (വടകര മുഖ്യ രക്ഷാധികാരി), ഹമീദ് തോടന്നൂര്‍ (പ്രസിഡന്റ്), ഷാനി സി.കെ പയ്യോളി (ജനറല്‍ സെക്രട്ടറി), അസ്ലം കുറ്റ്യാടി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.