Home Nadapuram മരത്തടികള്‍ റോഡില്‍; അപകടം പതിയിരിക്കുന്നു

മരത്തടികള്‍ റോഡില്‍; അപകടം പതിയിരിക്കുന്നു


അരൂര് : തണ്ണീര്‍പന്തല്‍-എളയടം-അരൂര്‍ മെയിന്‍ റോഡില്‍ പെരുമുണ്ടച്ചേരി നൂറുല്‍ ഈമാന്‍ മദ്രസക്കും പള്ളിക്കും പെരുമുണ്ടച്ചേരി എസ്‌വിഎല്‍പി സ്‌കൂളിനും സമീപത്തായി മുറിച്ചുമാറ്റിയ തണല്‍മരത്തടി അതേപടി റോഡില്‍ കിടക്കുന്നത് അപകടത്തിനിടയാക്കുമെന്ന് ആക്ഷേപം. വളര്‍ന്നുവന്ന പടുകൂറ്റന്‍ തണല്‍മരം കടപുഴകി ഉണ്ടാവുന്ന അപകട സാധ്യത മുന്നില്‍ കണ്ടാണ് ആറുമാസം മുമ്പ് മരം മുറിച്ചത്. പക്ഷേ മുറിച്ച ശേഷം മരത്തടി റോഡില്‍ തന്നെ കിടക്കുകയാണ്. മരം മുറിക്കാന്‍ കരാറെടുത്ത ആള്‍ റോഡില്‍ നിന്നു നീക്കാന്‍ പോലും തയ്യാറായില്ല.
ഇപ്പോള്‍ നിരന്തരം വഴിയാത്രക്കാരും ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും വീഴുന്നത് പതിവായിരിക്കുകയാണ്.
പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് റോഡില്‍ നിന്നു മരത്തടികള്‍ മറ്റിയില്ലെങ്കില്‍ വലിയ അപകടം സംഭവിക്കുമെന്നു നാട്ടുകാര്‍ പറയുന്നു. നല്ല വില കിട്ടുമായിരുന്ന മരം ഇന്ന് വിറകിന് പോലും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഇക്കാര്യത്തില്‍ അധികൃതരുടെ ഫലപ്രദമായ ഇടപെടല്‍ വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.