കോഴിക്കോട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് സംബന്ധിച്ച സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്ക് നിര്‍ദ്ദിഷ്ട എന്‍. 30 ഫോമില്‍ തയ്യാറാക്കി ഒറിജിനല്‍ ബില്‍/വൗച്ചറുകള്‍ സഹിതം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് മുമ്പാകെ ജനുവരി 14നകം സമര്‍പിക്കണമെന്ന് ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്തുകളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് അതത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരും ബ്ലോക്ക് പഞ്ചായത്തുകളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി/മുന്‍സിപ്പല്‍ കോര്പ്പറേഷന് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ജില്ലാ കലക്ടറുമാണ് അധികാരപ്പെട്ട ഉദ്യോഗസ്ഥന്. തെരഞ്ഞെടുപ്പ് ചെലവ് കണക്കുകള്‍ നിര്‍ണയിക്കപ്പെട്ട സമയപരിധിക്കുള്ളിലും രീതിയിലും ബോധിപ്പിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യും.


