Home Koyilandy തിക്കോടി പഞ്ചായത്ത് പ്രഥമ യോഗത്തില്‍ നിന്നു യുഡിഎഫ് ഇറങ്ങിപ്പോയി

തിക്കോടി പഞ്ചായത്ത് പ്രഥമ യോഗത്തില്‍ നിന്നു യുഡിഎഫ് ഇറങ്ങിപ്പോയി


തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ പ്രഥമ യോഗത്തില്‍ നിന്ന് യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം നിയമിച്ച വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയവും പ്രാപ്തിയുമുള്ള അക്രഡിറ്റഡ് എഞ്ചിനിയറെ പിരിച്ചുവിടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ജനപ്രതിനിധികള്‍ യോഗം ബഹിഷ്‌ക്കരിച്ച് ഇറങ്ങിയത്. സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനും പഞ്ചായത്തില്‍ സെല്‍ ഭരണം നടത്താനുമുള്ള നീക്കം ചെറുത്ത് തോല്‍പിക്കുമെന്ന് യുഡിഎഫ് അംഗങ്ങള്‍ വ്യക്തമാക്കി.
പ്രതിഷേധത്തിനും ഇറങ്ങിപ്പോക്കിനും സന്തോഷ് തിക്കോടി, വി.കെ. അബ്ദുള്‍ മജീദ്, ജയകൃഷ്ണന്‍ ചെറുക്കുറ്റി, കെ.പി.ഷക്കീല
ബിനു കാരോളി, സുബീഷ് പള്ളിത്താഴ, യു.കെ. സൗജത്ത് എന്നിവര്‍ നേതൃത്വം നല്‍കി.