Home Beta ചുമട്ട് തൊഴിലാളി വേതന വര്‍ധന: പുതുക്കിയ കരാറായി

ചുമട്ട് തൊഴിലാളി വേതന വര്‍ധന: പുതുക്കിയ കരാറായി


വടകര: ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിലെ അടുക്ക് മറിപ്പ് തൊഴിലാളികളുടേയും അനാദിചുമട്ടുതൊഴിലാളികളുടേയും കുലിവര്‍ദ്ധനവ് കരാറിന്റെ കലവധി 2019 ഡിസമ്പറില്‍ അവസാനിച്ചിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പുതുക്കിയ കരാര്‍ നിലവില്‍ വന്നിരുന്നില്ല
ക്ഷേമ ബോര്‍ഡ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിലവിലെ സഹചര്യം കണക്കിലെടുത്ത് ഈ തവണത്തെ വര്‍ധനവ് 13% ആക്കാന്‍ തീരുമാനിച്ചു. പുതുക്കിയ കൂലി 15 മുതല്‍ പ്രാബല്യത്തില്‍ വരും. ചര്‍ച്ചയില്‍ ക്ഷേമ ബോര്‍ഡ് മെമ്പര്‍മാരും വടകര വ്യാപാരി പ്രതിനിധികളും തൊഴിലാളി പ്രതിനിധികളും പങ്കെടുത്തു.