ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്ക് സുപ്രീംകോടതി സ്റ്റേ. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തത്. വിഷയം പഠിക്കാനായി നാലംഗ വിദഗ്ധ സമിതിയെയും സുപ്രീംകോടതി രൂപീകരിച്ചു. അശോക് ഗുലാത്തി, ഡോ. പ്രമോദ് ജോഷി, ഹര്‍സിമ്രത് മാന്‍, അനില്‍ ഖന്‍വാത് എന്നിവരാണ് സമിതി അംഗങ്ങള്‍.
കര്‍ഷകരുടെ ഭൂമി സംരക്ഷിക്കുമെന്നും വിദഗ്ധ സമിതിയെ രൂപീകരിക്കാമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. യഥാര്‍ഥ ചിത്രം കോടതിക്ക് മനസിലാക്കണം. സംഘടനകളുടെ അഭിപ്രായം കേള്‍ക്കണം. വിദഗ്ധ സമിതി കോടതി നടപടികളുടെ ഭാഗമാകും. സമിതിക്ക് മുമ്ബാകെ ഹാജരാകില്ലെന്ന ഹരജിക്കാരുടെ വാദം കേള്‍ക്കേണ്ട. വിഷയം പ്രധാനമന്ത്രി ചര്‍ച്ച ചെയ്യണമെന്ന് സുപ്രീംകോടതിക്ക് പറയാനാവില്ല. കേസില്‍ പ്രധാനമന്ത്രി കക്ഷിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
യഥാര്‍ഥ ചിത്രം കോടതിക്ക് മനസിലാക്കണം. സംഘടനകളുടെ അഭിപ്രായം കേള്‍ക്കണം. വിദഗ്ധ സമിതി കോടതി നടപടികളുടെ ഭാഗമാകും. സമിതിക്ക് മുമ്പാകെ ഹാജരാകില്ലെന്ന ഹരജിക്കാരുടെ വാദം കേള്‍ക്കേണ്ട. വിഷയം പ്രധാനമന്ത്രി ചര്‍ച്ച ചെയ്യണമെന്ന് സുപ്രീംകോടതിക്ക് പറയാനാവില്ല. കേസില്‍ പ്രധാനമന്ത്രി കക്ഷിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
നിയമം അനിശ്ചിതകാലത്തേക്ക് മരവിപ്പിക്കാനാവില്ല. വിദഗ്ധ സമിതി തീരുമാനം എടുക്കുംവരെ മരവിപ്പിക്കാം. സമിതിയെ നിയോഗിക്കുന്നതില്‍ നിന്ന് കോടതിയെ തടയാനാവില്ല. സമിതിക്ക് മുന്പില് കര്‍ഷകര്‍ക്ക് അവരുടെ വാദങ്ങള്‍ ഉന്നയിക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുകയാണ് വേണ്ടതെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു.
കര്‍ഷക സമരവും കാര്‍ഷിക നിയമവും കൈകകാര്യം ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ രീതിയെ സുപ്രീംകോടതി ഇന്നലെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. വിവാദ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് മരവിപ്പിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ചൂണ്ടിക്കാട്ടിയിരുന്നു.
മുന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായി സുപ്രീംകോടതിയുണ്ടാക്കുന്ന വിദഗ്ധ സമിതി ഇരുപക്ഷത്തെയും കേട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ നിയമം നടപ്പാക്കരുത്. രക്തംചിന്താതെ, ആര്‍ക്കും മുറിവേല്ക്കാതെ സമരം തീര്‍ക്കുന്നതിനാണ് നിര്‍ദേശം മുന്നോട്ടുവെക്കുന്നതെന്നും ഇതു സംബന്ധിച്ച ഉത്തരവിറക്കുമെന്നും ബെഞ്ച് കുട്ടിച്ചേര്‍ത്തിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ തടസ്സവാദങ്ങളും ഉപാധികളുമെല്ലാം തള്ളിയാണ് കോടതി നേരിട്ട് ഇറങ്ങുകയാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.


