Home News കറപ്പക്കുന്നില്‍ ഇടവഴി സഞ്ചാരയോഗ്യമാക്കി

കറപ്പക്കുന്നില്‍ ഇടവഴി സഞ്ചാരയോഗ്യമാക്കി


അഴിയൂര്‍: ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് കറപ്പക്കുന്നില്‍ വാര്‍ഡ് മെമ്പര്‍ പി.കെ.പ്രീതയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവൃത്തി നടത്തി. വര്‍ഷങ്ങളായി കാട് മൂടിക്കിടന്ന് തനിച്ച് യാത്ര ചെയ്യാന്‍ പോലും ഭയപ്പെടുന്ന കരിവാന്‍കണ്ടി ചാലില്‍ ഇടവഴിയാണ് ബിജെപി പ്രവര്‍ത്തകരുടെ സഹായത്താല്‍ കാട് വെട്ടിതെളിച്ച് സഞ്ചാരയോഗ്യമാക്കിയത്. കത്താതെ കിടക്കുന്ന തെരുവ് വിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. വൈകാതെ തന്നെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി വാര്‍ഡില്‍ ഒരു സേവാ കേന്ദ്രം തുടങ്ങും.