വടകര: നാടന്‍പാട്ട് രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള ഫോക്ലോര് അക്കാദമി പുരസ്കാരം നേടിയ പാട്ടുപുര നാണുവിനെ പുരോഗമന കലാ സാഹിത്യസംഘം ആദരിച്ചു. വടകര മേഖലാ കമ്മിറ്റി തിരുവള്ളൂരിലെ വീട്ടിലെത്തി നാണുവിനെ ആദരിക്കുകയായിരുന്നു. മേഖലാ സെക്രട്ടറി അനില്‍ ആയഞ്ചേരി ഉപഹാരം നല്കി. വി.കെ.ബാലന്, ഗോപാലന്, റീജ, പ്രസീന, നാണുവിന്റെ അമ്മ കല്യാണി അമ്മ എന്നിവര്‍ സംബന്ധിച്ചു.


