Home News പോലീസ് സ്റ്റേഷനില്‍ അതിക്രമം കാണിച്ച സിപിഎം നേതാക്കള്‍ക്കെതിരെ നടപടി വേണം: യൂത്ത് കോണ്‍ഗ്രസ്

പോലീസ് സ്റ്റേഷനില്‍ അതിക്രമം കാണിച്ച സിപിഎം നേതാക്കള്‍ക്കെതിരെ നടപടി വേണം: യൂത്ത് കോണ്‍ഗ്രസ്

വടകര: ചോമ്പാല പൊലീസ് സ്റ്റേഷനില്‍ കയറി പോലീസുകാരെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസ് എടുക്കണം എന്ന് യൂത്ത് കോണ്‍ഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഭരണത്തിന്റെ മറവില്‍ പൊലീസുകാരെ ഭയപ്പെടുത്തി വറുതിയില്‍ വരുത്താമെന്നുള്ളത് സിപിഎമ്മിന്റെ വ്യാമോഹമാണ്. സ്റ്റേഷനില്‍ നിരവധി പൊലീസുകാരുടെ സാന്നിധ്യത്തില്‍ സിപിഎം നേതാക്കള്‍ നടത്തിയത് നിയമവ്യവസ്ഥയ്ക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും സത്യസന്ധമായി ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് യൂത്ത് കോണ്‍ഗ്രസിന്റെ സര്‍വ്വപിന്തുണ ഉണ്ടാകുമെന്നും നേതാക്കള്‍ അറിയിച്ചു