Home News കര്‍ഷക സമരത്തിന് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ഐക്യദാര്‍ഡ്യം

കര്‍ഷക സമരത്തിന് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ഐക്യദാര്‍ഡ്യം


വടകര: ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 12 മണിക്കൂര്‍ ഐക്യദാര്‍ഡ്യ സമരം സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ ഡിവൈഎഫ്‌ഐ സംസ്ഥാന ജോ:സിക്രട്ടറിയും കോഴിക്കോട് ജില്ലാ സിക്രട്ടറിയുമായ പി.വസീഫ് ഐക്യദാര്‍ഡ്യ സമരം ഉദ്ഘാടനം ചെയ്തു.
വൈകുന്നേരം സമാപന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് എസ്.സതീശ് ഉദ്ഘാടനം ചെയ്തു. നിരവധി വര്‍ഗബഹുജന സംഘടനാ നേതാക്കളും ഡിവൈഎഫ്‌ഐ നേതാക്കളും സംസാരിച്ചു. പി.പി.ഗോപാലന്‍, ആര്‍.ബാലറാം, പി.എം.ലീന, ആദില്‍, വേണു കക്കട്ടില്‍, ഗോപീ നാരായണന്‍, ടി.ജി.മോഹന്‍ദാസ്, എന്‍.കെ.അഖിലേഷ്, കെ.പി.ശ്രീജിത്ത്, രാജേഷ് പുതുശ്ശേരി, എം.കെ.വികേഷ്, നീനുശ്രീ തുടങ്ങിയവര്‍ സംസാരിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത ഐക്യദാര്‍ഡ്യ സമരത്തില്‍ ഭരതന്‍ കുട്ടോത്തിന്റെ നേതൃത്വത്തില്‍ നിരവധി കലാകാരന്മാര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. പ്രശസ്ത ചിത്രകാരന്‍ ബേബിരാജ് സമരവേദിയില്‍ ഐക്യദാര്‍ന്ധ്യ ചിത്രരചനയും നടത്തി.