ദോഹ : ദോഹയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ വടകര ഏറാമല കുറിഞ്ഞാലിയോട് സ്വദേശി വട്ടക്കണ്ടി കുഞ്ഞമ്മദ് (49) മരണപ്പെട്ടു. അല്‍ ഹബാരി ഗ്രൂപ്പ് പാര്‍ട്ണറായ കുഞ്ഞമ്മദ് റയ്യാനില്‍ ഹബാരി റെസ്റ്റോറന്റ് നടത്തിവരികയായിരുന്നു. അപകടത്തില്‍ പെട്ട വാഹനം കത്തിനശിച്ചു. ഭാര്യയും മൂന്നു മക്കളുമുണ്ട്. സഹോദരങ്ങളായ ഹമീദ്, റഷീദ്, ഇസ്മായില്‍ എന്നിവര്‍ ഖത്തറിലാണ് ജോലി ചെയ്യുന്നത്.

