റിയാദ്: സൗദി അറേബ്യയിലുള്ള വിദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയെന്ന് സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അറിയിച്ചു. ഞായറാഴ്ച പുറത്തുവിട്ട സര്ക്കുലറിലാണ വിദേശികള്‍ക്ക് മാത്രം യാത്രാനുമതി എന്നു വ്യക്തമാക്കിയിട്ടുള്ളത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദേശ വിമാനങ്ങള്‍ക്കും സൗദിയില്‍ നിന്ന് സര്‍വീസ് നടത്താം.

