Home Gulf News & Abroad ബഹ്‌റൈന്‍ ദേശീയ ദിനത്തില്‍ വടകര സഹൃദയ വേദിയുടെ രക്തദാന ക്യാമ്പ്

ബഹ്‌റൈന്‍ ദേശീയ ദിനത്തില്‍ വടകര സഹൃദയ വേദിയുടെ രക്തദാന ക്യാമ്പ്


മനാമ: ബഹ്‌റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് വടകര സഹൃദയ വേദിയുടെ ആഭിമുഖ്യത്തില്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കാലത്ത് 7.30 മുതല്‍ ഒരു മണി വരെ നടന്ന ക്യാമ്പില്‍ നൂറോളം പേര്‍ രക്തം നല്‍കുകയുണ്ടായി.
സഹൃദയ വേദി രക്ഷാധികാരിയും ക്യാമ്പ് ലീഡറുമായ രാമത്ത് ഹരിദാസ്, പ്രസിഡന്റ് സുരേഷ് മണ്ടോടി, സെക്രട്ടറി എം.പി വിനീഷ്, ട്രഷറര്‍ ഷാജി വളയം, എം.സി.പവിത്രന്‍, ഗിരീഷ് കല്ലേരി, എം.എം.ബാബു, പി.എം.രാജേഷ്.. വിജയന്‍ കാവല്‍ എന്നിവര്‍ നേതൃത്വം നല്‍കി…