വടകര: ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിനു മുരളീധരന്. ഞായറാഴ്ച മുതല്‍ വടകരയിലെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകാനാണ് മുരളീധരന്റെ തീരുമാനം. ഉമ്മന്‍ചാണ്ടി ഉള്‍പെടെയുള്ളവരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഈ മാറ്റം. കെപിസിസി തീരുമാനിച്ച സ്ഥാനാര്‍ത്ഥികളെ ചൊല്ലി ആശയക്കുഴപ്പത്തെ തുടര്‍ന്ന് ഇടഞ്ഞ കെ മുരളീധരന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു
കോണ്‍ഗ്രസും ആര്‍എംപിഐയും ഉള്‍പ്പെട്ട ജനകീയമുന്നണി സ്ഥാനാര്‍ഥിയായി കല്ലാമലയില്‍ സി.സുഗുതനെയാണ് നിര്‍ത്തിയത്. പ്രചാരണം മുന്നോട്ട് പോകുന്നതിനിടെ കെപിസിസിയുടെ ഭാഗത്ത് നിന്നു കെ.പി. ജയകുമാറിനെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. ഇതോടെയാണ് മുരളി ഉള്പെടെയുള്ളവര് ഉടക്കിയത്. വടകരയിലെ പ്രചാരണത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ മുരളീധരന് തിരുവനന്തപുരത്തേക്ക് തിരിക്കുകയും ചെയ്തു.
നേതാക്കള്‍ തമ്മില്‍ കഴിഞ്ഞ ദിവസം ഒത്ത് തീര്‍പ്പ് ചര്‍ച്ച നടത്തിയെങ്കിലും ആരെ പിന്‍വലിപ്പിക്കും എന്നതില്‍ തീരുമാനമായില്ല. ഒടുവില്‍ സൗഹൃദമത്സരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ജനകീയ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയുടെ കാര്യം അറിയിച്ചില്ലെന്നാണ് മുല്ലപ്പള്ളി പറയുന്നത്. കെപിസിസിക്ക് സ്ഥാനാര്‍ഥിയുണ്ടെങ്കില്‍ നേരത്തെ പറയാമായിരുന്നുവെന്നാണ് മുരളിയുടേയും ആര്എംപിഐയുടേയും നിലപാട്. കെപിസിസി പ്രസിഡന്റിന്റെ വാര്‍ഡില്‍ കൈപ്പത്തി ചിഹ്നത്തിലുള്ള സ്ഥാനാര്‍ഥിക്കെതിരെ സൗഹൃദമത്സരം ഉണ്ടാകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.