Home Art& Literature പെരണി നാട്യം അവതരിപ്പിച്ച ഏഴാം ക്ലാസുകാരിക്ക് അനുമോദനം

പെരണി നാട്യം അവതരിപ്പിച്ച ഏഴാം ക്ലാസുകാരിക്ക് അനുമോദനം


വടകര: അമൃതാചാനലിലെ ‘ റെഡ് കാര്‍പ്പറ്റ് ‘ നൃത്തവേദിയില്‍ പെരണിനാട്യം അവതരിപ്പിച്ച മേപ്പയില്‍ എസ്ബി സ്‌കൂള്‍ വിദ്യാര്‍ഥിനി എയ്ഞ്ചല്‍ ബി ദീഷിനെ സ്‌കൂള്‍ സ്റ്റാഫ് ഫോറം അനുമോദിച്ചു. കേരളത്തിലെ പൊതുവേദിയില്‍ ‘ പെരണിനാട്യം ‘ എന്ന നൃത്തരൂപം അവതരിപ്പിക്കുന്നത് അപൂര്‍വമാണ്.
മേപ്പയില്‍ എസ്ബിയിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ എയ്ഞ്ചല്‍ ബി ദീഷ് അമൃത സ്‌കൂള്‍ നാലാം ക്ലാസ് വിദ്യര്‍ഥിനി ദേവിക അനിലിനോടൊപ്പം ചേര്‍ന്നാണ് പെരണി നാട്യം കാഴ്ചവെച്ചത്. കലാഗ്രാമം സിറാജുദീന്റെ കീഴിലാണ് ഇവര്‍ നൃത്തം അഭ്യസിക്കുന്നത്. കമഴ്ത്തിവെച്ച മണ്‍കുടത്തിനു മീതെ താളത്തില്‍ ചുവട് വെക്കുകയാണ് പെരണിനാട്യത്തിന്റെ പ്രത്യേകത. ഇതിനു നിരന്തര പരിശീലനം അനിവാര്യമാണ്.
സ്‌കൂള്‍ സ്റ്റാഫ് ഫോറം നടത്തിയ അനുമോദന ചടങ്ങില്‍ ടി വി സജേഷ് എയ്ഞ്ചല്‍ ബി ദീഷിന് ഉപഹാരം നല്‍കി. ജിജിന്‍ ബി, വിവേക് വിജയന്‍, ജിനേഷ് കെ.പി എന്നിവര്‍ പങ്കെടുത്തു.