Home News കോവിഡ് പ്രോട്ടോകോള്‍; അഴിയൂരില്‍ സ്ഥാനാര്‍ഥികള്‍ക്ക് ബോധവത്കരണം

കോവിഡ് പ്രോട്ടോകോള്‍; അഴിയൂരില്‍ സ്ഥാനാര്‍ഥികള്‍ക്ക് ബോധവത്കരണം


അഴിയൂര്‍: കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് അഴിയൂരില്‍ സ്ഥാനാര്‍ഥികള്‍ക്ക് ഫേസ് ടു ഫേസ് ബോധവല്‍ക്കരണം നടത്തുന്നു. കോവിഡ് കാലത്തെ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍, പ്രോട്ടോകോള്‍ എന്നിവ സംബന്ധിച്ചാണ് ഫേസ് ടു ഫേസ് ബോധവല്‍ക്കരണം.
അന്തിമ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്ളവര്‍ക്കാണ് കോവിഡ് ചുമതലയുള്ള അധ്യാപകരുടെ നേതൃത്വത്തില്‍ മുഖാമുഖം നടത്തുന്നത്. വാര്‍ഡ് തലത്തിലാണ് പരിപാടി സംഘടിപ്പിക്കുക. പരിപാടിയുടെ ഉല്‍ഘാടനം അഴിയൂര്‍ ഈസ്റ്റ് യൂ.പി.സ്‌കുളില്‍ 24 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടക്കും. ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ നേരിട്ട് നല്‍കുന്നതാണ്. ഇത് സംബന്ധിച്ച് പഞ്ചായത്തില്‍ ചേര്‍ന്ന അധ്യാപകരുടെ യോഗത്തില്‍ പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു.ആധ്യാപകരായ സലീഷ് കുമാര്‍, കെ സജേഷ് കുമാര്‍, വി.പി.റജീന, കെ.പി.സോന, ആര്‍.പി.റിയാസ്, കെ.ഷമീന, ടി.പി. ഷഫീല എന്നിവര്‍ സംസാരിച്ചു