വടകര: നടക്കുതാഴ മേഖലയില്‍ പരിസരത്തും തെരുവു നായകളുടെ പരാക്രമം. രണ്ടു ദിവസത്തിനിടയില്‍ ഇരുപതോളം പേര്‍ക്ക് കടിയേറ്റു. സംഭവം നാട്ടുകാരെ ഭീതിയിലാഴ്ത്തി.
ശനിയാഴ്ച രാവിലെ കുറുമ്പയിലില് പത്തോളം പേര്‍ക്കു കടിയേറ്റു. പ്രഭാത സവാരിക്കിറങ്ങിയവര്ക്കാണ് കടിയേറ്റത്. സിദ്ധാശ്രമം ഭാഗത്തും ചിലര്‍ക്കു കടിയേറ്റു. തെരുവുനായകള്‍ ഭ്രാന്തിളകി ആളുകളെ കടിക്കുന്നത് കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. രണ്ടു .

ദിവസത്തിനിടയില്‍ ഇരുപതോളം പേര്‍ക്കാണ് കടിയേറ്റത്. ഇവര്‍ വടകര ജില്ല ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. പിന്നിട്ട ഒരു മാസത്തിനിടയില്‍ നൂറ്റമ്പതിലേറെ പേര്‍ക്ക് കടിയേറ്റതായാണ് കണക്ക്.
മേമുണ്ട, മേപ്പയില്‍, പുത്തൂര്‍, കല്ലേരി, വില്യാപ്പള്ളി, പൊന്മേരിപറമ്പില്, മുക്കാളി, കുരിക്കിലാട്, വള്ളിക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ തെരുവുനായകള്‍ ആളുകള്‍ക്കെതിരെ തിരിഞ്ഞു. പെറ്റുപെരുകുന്ന നായകളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടി വേണമെന്നാണ് നാട്ടുകാര്‍ പറയുന്നത്