വടകര: സപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 2 വരെ നടക്കുന്ന റെയില്‍വേ ശുചീകരണ സൗന്ദര്യവല്‍ക്കരണ പരിപാടിയായ ‘സ്വച്ഛദാ ഹി സേവ’യില്‍ യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരും. വടകര റെയില്‍വെ സ്റ്റേഷനും പരിസരവും വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ ശുചീകരിച്ചു.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിപിന്‍ അശോകന്റെ അധ്യക്ഷതയില്‍ അബ്ദുല്‍ കരീം മാനസ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ആര്‍പിഎഫ് സബ് ഇന്‍സ്പെക്ടര്‍ പി.എം.ധന്യ, വത്സലന്‍ കുനിയില്‍, ക്യാപ്റ്റന്‍ യൂനുസ് ആവിക്കല്‍, മുഹമ്മദ് ആസിഫ്.വി, ജമാലുദ്ദീന്‍ കൈനാട്ടി, അഫിനാസ് ടി, അജിനാസ്.കെ, ഷബീര്‍ ചുണ്ടോളി, ശ്യാം രാജ്.പി, അജ്നാസ് യു എന്നിവര്‍ ശുചീകരണ പരിപാടിയില്‍ പങ്കാളികളായി. ഞായറാഴ്ച രാവിലെ മണിക്കൂറുകളോളം റെയില്‍വെ സ്റ്റേഷന് പരിസരം ശുചീകരിച്ചു.