• Latest
  • Trending
ആരോഗ്യ മേഖല നവീകരിക്കും; ആക്ഷേപം കുറക്കും: മന്ത്രി കെ.മുരളീധരന്‍

ആരോഗ്യ മേഖല നവീകരിക്കും; ആക്ഷേപം കുറക്കും: മന്ത്രി കെ.മുരളീധരന്‍

June 9, 2026
നവകേരള യാത്രയ്ക്കിടെ മര്‍ദനം; മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

നവകേരള യാത്രയ്ക്കിടെ മര്‍ദനം; മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

June 9, 2026
റോഡ് വെള്ളത്തില്‍ മുങ്ങി; ചല്ലിവയലില്‍ വീട്ടുകാര്‍ക്ക് ദുരിതം

റോഡ് വെള്ളത്തില്‍ മുങ്ങി; ചല്ലിവയലില്‍ വീട്ടുകാര്‍ക്ക് ദുരിതം

June 9, 2026
ഭാഷാധ്യാപക സംരക്ഷണത്തിന് വിദ്യാര്‍ഥി ആനുപാതം കുറക്കണം: കെഎടിഎഫ്

ഭാഷാധ്യാപക സംരക്ഷണത്തിന് വിദ്യാര്‍ഥി ആനുപാതം കുറക്കണം: കെഎടിഎഫ്

June 9, 2026
ഇന്ധനവില വര്‍ധനവിനെതിരെ ബസ്സുടമകള്‍ മാര്‍ച്ച് നടത്തി

ഇന്ധനവില വര്‍ധനവിനെതിരെ ബസ്സുടമകള്‍ മാര്‍ച്ച് നടത്തി

June 9, 2026
തെരുവു നായ്ക്കള്‍ പാഞ്ഞടുത്തു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

തെരുവു നായ്ക്കള്‍ പാഞ്ഞടുത്തു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

June 9, 2026
കടമേരി നരിയന്‍ ചിറക്കല്‍ താഴക്കുനി ചാത്തു അന്തരിച്ചു

കടമേരി നരിയന്‍ ചിറക്കല്‍ താഴക്കുനി ചാത്തു അന്തരിച്ചു

June 9, 2026
നരിപ്പറ്റയില്‍ ഹെല്‍ത്ത് വിഭാഗത്തിന്റെ പരിശോധന; മൂന്ന് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

നരിപ്പറ്റയില്‍ ഹെല്‍ത്ത് വിഭാഗത്തിന്റെ പരിശോധന; മൂന്ന് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

June 9, 2026
ഉന്നത വിജയികളെ അനുമോദിച്ചു

ഉന്നത വിജയികളെ അനുമോദിച്ചു

June 9, 2026
പൂര്‍വാധ്യാപകരെ ആദരിച്ചു

പൂര്‍വാധ്യാപകരെ ആദരിച്ചു

June 9, 2026
മുള്ളന്‍പന്നി കുറുകെ ചാടി; ഒട്ടോ മറിഞ്ഞ് ഡൈവര്‍ക്ക് ദാരുണാന്ത്യം

ലിജീഷ് കുമാറിന് വിട നല്‍കി കൈതച്ചാല്‍ ഗ്രാമം

June 9, 2026
കനത്ത മഴ നാശം വിതച്ചു; കടകളില്‍ വെള്ളം കയറി

കനത്ത മഴ നാശം വിതച്ചു; കടകളില്‍ വെള്ളം കയറി

June 9, 2026
പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ

സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി

June 9, 2026
Vatakara Varthakal
Tuesday, June 9, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ആരോഗ്യ മേഖല നവീകരിക്കും; ആക്ഷേപം കുറക്കും: മന്ത്രി കെ.മുരളീധരന്‍

by newsdesk
June 9, 2026
in പ്രാദേശികം
0
Home പ്രാദേശികം

കോഴിക്കോട്: ആരോഗ്യ മേഖലയുടെ നവീകരണത്തിന് പരമാവധി ഫണ്ടുകള്‍ വിനിയോഗിക്കുമെന്നും ആക്ഷേപങ്ങള്‍ കുറക്കുമെന്നും ആരോഗ്യ മന്ത്രി കെ മുരളീധരന്‍. ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ട് മനസ്സിലാക്കി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘കായകല്‍പ്പം’ ജനസമ്പര്‍ക്ക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ആശുപത്രികളെ സഹായിക്കാന്‍ മുന്നോട്ടുവരുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും. കെട്ടിടങ്ങളും മറ്റും നിര്‍മിക്കാനും സൗകര്യങ്ങള്‍ ഒരുക്കാനും സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ടുകളും മറ്റും ഉപയോഗപ്പെടുത്തും. ഇതിനെ സ്വകാര്യവത്കരണമായി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മനസ്സിലാക്കി ക്രോഡീകരിച്ച് പരിഹാരം കാണും. കെട്ടിടങ്ങള്‍, ഉപകരണങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവ് എന്നിവ പരിശോധിക്കും. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ കണക്കെടുത്ത് പരിഹാരം കാണും. രോഗികളെ നിലത്ത് കിടത്തുന്ന സാഹചര്യം ഒഴിവാക്കും. കുടിശ്ശികയുള്ളതിനാല്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെയടക്കം വിതരണം കമ്പനികള്‍ നിര്‍ത്തിയ സാഹചര്യമുണ്ട്. മരുന്നുകളുടെ ലഭ്യതക്കുറവിനും ഇത് കാരണമാകുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികള്‍ വരെയുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായാലേ മെഡിക്കല്‍ കോളേജുകളിലെ പ്രതിസന്ധികള്‍ക്ക് പരിഹാരമാകൂ. എം.പിമാരുടെയും എം.എല്‍.എമാരുടെയും ഫണ്ടുകള്‍ ആരോഗ്യ മേഖലയില്‍ ചെലവിടുന്നതിന് മുന്‍ഗണന നല്‍കണം. പുതിയ ചുവടുവെപ്പിനോട് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളുമെല്ലാം സഹകരിച്ച് ഒരു കുടുംബമായി മുന്നോട്ടുപോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ചികിത്സാ പിഴവുകള്‍ വരുമ്പോള്‍ കൃത്യമായി പരിശോധിച്ച് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാകും നടപടിയെടുക്കുക. കിഫ്ബി പദ്ധതികളില്‍ പൂര്‍ത്തീകരിക്കാനുള്ളവ പൂര്‍ത്തിയാക്കും. എന്നാല്‍, പുതിയ പദ്ധതികള്‍ തുടങ്ങുന്നത് സംബന്ധിച്ച് നയപരമായേ തീരുമാനമെടുക്കൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ശരീരം കീറിമുറിക്കാതെ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്ന വിര്‍ച്വല്‍ ഓട്ടോപ്സി സംവിധാനം നടപ്പാക്കണമെന്ന ഷാഫി പറമ്പില്‍ എം.പിയുടെ ആവശ്യത്തോട് പ്രതികരിച്ച മന്ത്രി അത് നടപ്പാക്കുമെന്ന പ്രഖ്യാപനവും ചടങ്ങില്‍ നടത്തി.
വെള്ളയില്‍ മീനൂസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ ജയന്ത് എം.എല്‍.എ അധ്യക്ഷനായി. ഷാഫി പറമ്പില്‍ എം.പി, എം.എല്‍.എമാരായ അഡ്വ. പ്രവീണ്‍കുമാര്‍, പാറക്കല്‍ അബ്ദുള്ള, എം എ റസാഖ് മാസ്റ്റര്‍, അഡ്വ. വിദ്യാ ബാലകൃഷ്ണന്‍, കെ എം അഭിജിത്ത്, വി.ടി സൂരജ്, സി കെ കാസിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍, ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി, കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സഫറി വെള്ളയില്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീന, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ വി വിശ്വനാഥന്‍, ഐ.എസ്.എം ഡയറക്ടര്‍ ഡോ. കെ.എസ് പ്രിയ, ഹോമിയോ ഡയറക്ടര്‍ ഡോ. ഡോ. എംപി ബീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി പി രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്ത് പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിച്ചു. പൊതുജനങ്ങളില്‍നിന്ന് മന്ത്രി നേരിട്ടും നേരത്തെ തയാറാക്കിയ കൗണ്ടറുകള്‍ വഴിയും പരാതി സ്വീകരിച്ചു. നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ ജനപ്രതിനിധികളുമായും ആരോഗ്യ പ്രവര്‍ത്തകരുമായും മന്ത്രി ചര്‍ച്ച നടത്തി. ആശുപത്രി കെട്ടിടങ്ങളുടെ ഫിറ്റ്നസ്, ചികിത്സാ ഉപകരണങ്ങള്‍, ഒഴിവുകള്‍ നികത്തല്‍, സ്പെഷാലിറ്റി ഡോക്ടര്‍മാരുടെ നിയമനം, പുതിയ പോസ്റ്റുകള്‍ അനുവദിക്കല്‍ തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രധാനമായും ചര്‍ച്ച ചെയ്തത്.

ShareTweetSend

Search

No Result
View All Result

Recent News

നവകേരള യാത്രയ്ക്കിടെ മര്‍ദനം; മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

നവകേരള യാത്രയ്ക്കിടെ മര്‍ദനം; മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

June 9, 2026
റോഡ് വെള്ളത്തില്‍ മുങ്ങി; ചല്ലിവയലില്‍ വീട്ടുകാര്‍ക്ക് ദുരിതം

റോഡ് വെള്ളത്തില്‍ മുങ്ങി; ചല്ലിവയലില്‍ വീട്ടുകാര്‍ക്ക് ദുരിതം

June 9, 2026
ഭാഷാധ്യാപക സംരക്ഷണത്തിന് വിദ്യാര്‍ഥി ആനുപാതം കുറക്കണം: കെഎടിഎഫ്

ഭാഷാധ്യാപക സംരക്ഷണത്തിന് വിദ്യാര്‍ഥി ആനുപാതം കുറക്കണം: കെഎടിഎഫ്

June 9, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • നവകേരള യാത്രയ്ക്കിടെ മര്‍ദനം; മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം
  • റോഡ് വെള്ളത്തില്‍ മുങ്ങി; ചല്ലിവയലില്‍ വീട്ടുകാര്‍ക്ക് ദുരിതം
  • ഭാഷാധ്യാപക സംരക്ഷണത്തിന് വിദ്യാര്‍ഥി ആനുപാതം കുറക്കണം: കെഎടിഎഫ്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by