
വടകര: വള്ളിക്കാട് ഹിദായത്തുല്‍ ഇസ്ലാം മദ്രസ പൂര്‍വ വിദ്യാഥിനി കൂട്ടായ്മയായ ലേഡീസ് വൈബ് സ്നേഹാദരം പരിപാടി സംഘടിപ്പിച്ചു. പൂര്‍വാധ്യാപകരായ എം.എം.ബീരാന്‍കുട്ടി
മുസ്ലിയാര്‍ വടശ്ശേരി, പി.സി.ഹസ്സന്‍ മുസ്ലിയാര്‍ വാഴയൂര്‍, അശോകന്‍വള്ളിക്കാട്, ശാന്ത വള്ളിക്കാട് എന്നിവരെ ആദരിച്ചു. മഹല്ല് ഖാസി ശൗഖ ആലി ഫൈസി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസ സെക്രട്ടരി ഹനീഫ് എന്‍.കെ അധ്യക്ഷത വഹിച്ചു. മദ്രസ വൈസ് പ്രസിഡന്റ് അബ്ദുസമദ് എം, നസീമ, മുഖ്യ കോര്‍ഡിനേറ്റര്‍ ഷാഹിന എം.എം. എന്നിവര്‍ സംസാരിച്ചു.
















