
ആലപ്പുഴ: അമ്പലപ്പുഴ എംഎല്‍എയും മുന്‍മന്ത്രിയുമായ ജി സുധാകരനെതിരെ സിപിഎം നേതാവ് എച്ച് സലാം. സുധാകരന്‍ രാഷ്ട്രീയ കോമാളിയാണെന്ന് സലാം ഫെയ്സ്ബുക്ക്
കുറിപ്പില്‍ ആക്ഷേപിച്ചു. പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ സുധാകരന് യോഗ്യതയുണ്ടോ എന്നും സലാം ചോദിച്ചു.
സിപിഎം പിബി അംഗവും പത്ത് വര്‍ഷം കേരള മുഖ്യമന്ത്രിയുമായിരുന്ന പിണറായി വിജയനെ നനഞ്ഞകോഴിയെന്നും പാര്‍ലമെന്റ് അംഗമായും ധനകാര്യമന്ത്രിയായും പ്രവര്‍ത്തിച്ച കെ.എന്‍. ബാലഗോപാലിന് സംസാരിക്കാന്‍ അറിയാത്തവന്‍ എന്നൊക്കെയാണ് ജി.സുധാകരന്‍ അധിക്ഷേപിച്ചത്. താനൊഴികെ നാട്ടില്‍ വേറെയാര്‍ക്കും ഒരു വിവരവും ഇല്ല
എന്നാണ് സുധാകരന്റെ വിചാരം.
പിണറായി വിജയന്‍ എന്ന മനുഷ്യന്റെ കാരുണ്യം കൊണ്ടാണ് അഴിമതിവിരുദ്ധ മുഖംമൂടി കീറിപ്പോകാതിരുന്നതെന്ന സത്യം ജി. സുധാകരന്‍ മറന്നു പോകരുത്. 2021 ല്‍ ഞാന്‍ മത്സരിച്ച നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി അല്ലാതിരുന്ന ജി. സുധാകരന്‍ എന്തിന് പണം പിരിച്ചു? അന്ന് താങ്കള്‍ പിരിച്ചെടുത്ത പണത്തിന്റെ കണക്ക് പരസ്യപ്പെടുത്താന്‍ തയ്യാറാകണം.
ആരില്‍ നിന്നൊക്കെ എത്ര ലക്ഷങ്ങള്‍ പിരിച്ചുവെന്ന് വെളിപ്പെടുത്താന്‍ ജി.സുധാകരന്
ധൈര്യമുണ്ടോ?. താങ്കള്‍ക്ക് അര്‍ഹിക്കാത്ത പരിഗണന നല്‍കിയ പിണറായിവിജയന്‍ എന്ന കമ്മ്യൂണിസ്റ്റിന്റെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത ജി. സുധാകരനുണ്ടോ?. പണ്ടൊക്കെ നാട്ടില്‍ ഒരു കുപ്പി കള്ള് വാങ്ങികൊടുത്താല്‍ ആരെയും തെറിവിളിക്കുന്ന ഒരാളെ കാണാന്‍ പറ്റുമായിരുന്നു. ആ നിലവാരത്തിലേക്ക് സുധാകരന്‍ മാറിയെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ എച്ച് സലാം പറയുന്നു.
















