വടകര: രാജീവ്ഗാന്ധി കള്‍ച്ചറല്‍ ഫോറവും സൗത്ത് ഏഷ്യന്‍ ഫ്രറ്റേണിറ്റി ന്യൂഡല്‍ഹിയും സംയുക്തമായി സംഘടിപ്പിക്കുന്ന
വടകരോത്സവം-2025 സീസണ്‍ ഒന്നിന് ഓര്‍ക്കാട്ടേരി ഒരുങ്ങുന്നു. പി.കെ മെമ്മോറിയല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ 16,17,18 തീയതികളില്‍ നടക്കുന്ന കലാവിരുന്ന് വിവിധ സംസ്ഥാനങ്ങളിലെ കലാപ്രതിഭകളുടെ സംഗമം കേന്ദ്രമാവുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാംസ്‌കാരിക വൈവിധ്യങ്ങളുടെ ഏകോപനം ലക്ഷ്യമിട്ടാണ് പരിപാടി നടത്തുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള നൂറിലേറെ കലാ പ്രതിഭകള്‍ വ്യത്യസ്തങ്ങളായ കലാരൂപങ്ങള്‍ അവതരിപ്പിക്കും. പഞ്ചാബ്, ഹരിയാന, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര, തെലുങ്കാന, ഉത്തരാഖണ്ഡ്, ആസാം, ത്രിപുര,
കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ഐക്യത്തിന്റെ സന്ദേശം ഓതുന്ന കലാരൂപങ്ങള്‍ മൂന്ന് ദിവസങ്ങളിലായി അവതരിപ്പിക്കും. ഒഡിസി, ഭംഗ്ര, പെരിനി, ഗാര്‍ഭ, കുച്ചുപ്പുടി, കഥക്, ഹോജാഗിരി, ഒപ്പന, കോല്‍ക്കളി, മറാത്ത നൃത്തങ്ങളായ വാരി, ഗോന്തല്‍, കോലി, ഒഡിഷയിലെ സമ്പല്‍, പുരി നൃത്ത പരിപാടികള്‍ അരങ്ങേറും. ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലെ കലാകാരന്മാരും അരങ്ങിലെത്തും.
പരിപാടിയുടെ ഭാഗമായി 16 വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് ദക്ഷിണേഷ്യയിലെ കലാകാരന്മാരും കേരളത്തിന്റെ തനതായ
കലാരൂപങ്ങളും ഉള്‍ക്കൊള്ളുന്ന സാംസ്‌കാരിക ഏകതായാത്ര ഓര്‍ക്കാട്ടേരിയില്‍ നടക്കും. തുടര്‍ന്ന് വടകരോത്സവത്തിന്റെ ഉദ്ഘാടനം ഷാഫി പറമ്പില്‍ എംപി നിര്‍വഹിക്കും. കെ.കെ രമ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വ. കെ.പ്രവീണ്‍കുമാര്‍, പാറക്കല്‍ അബ്ദുള്ള, എന്‍.വേണു, മുന്‍ ഡിജിപി ഋഷി രാജ് സിങ്, ദീപക് മാളവ്യ (പ്രസിഡന്റ് സൗത്ത് ഏഷ്യന്‍ ഫ്രറ്റേണിറ്റി), രവി നാരായണ്‍ മൊഹന്തി (ജന.സെക്രട്ടറി സൗത്ത് ഏഷ്യന്‍ ഫ്രറ്റേണിറ്റി), മുന്‍ പഞ്ചാബ് ഡിജിപി ഡി.ആര്‍ ഭാട്ടി, പഞ്ചാബ് എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ
പരംജിത്ത് സിംങ്മാന്‍, കിംസ് സിഇഒ ഫര്‍ഹാന്‍ യാസിന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 17ന്റെ സാംസ്‌കാരിക സമ്മേളനം പ്രശസ്ത എഴുത്തുകാരി ഫൗസിയ കളപ്പാട്ട് ഉദ്ഘാടനം ചെയ്യും. വടകര മേഖലയിലെ സാമൂഹികസാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കും. 18ന് സമാപന സമ്മേളനം പ്രശസ്ത നിരൂപകന്‍ പ്രൊഫ. കെ.വി സജയ് ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കലാകാരന്മാര്‍ ഓര്‍ക്കാട്ടേരിയിലെ വീടുകളില്‍ അതിഥിയായി താമസിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ പാറക്കല്‍ അബ്ദുള്ള, ടി.പി മിനിക, രാജന്‍ ചെറുവാട്ട്, കോട്ടയില്‍ രാധാകൃഷ്ണന്‍, മൊയ്തു താഴത്ത്, സതീശന്‍ കുരിയാടി, പറമ്പത്ത് പ്രഭാകരന്‍, ജഗദീഷ് പാലയാട്, വി.കെ പ്രേമന്‍ എന്നിവര്‍ പങ്കെടുത്തു.


പരിപാടിയുടെ ഭാഗമായി 16 വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് ദക്ഷിണേഷ്യയിലെ കലാകാരന്മാരും കേരളത്തിന്റെ തനതായ


വാര്‍ത്താ സമ്മേളനത്തില്‍ പാറക്കല്‍ അബ്ദുള്ള, ടി.പി മിനിക, രാജന്‍ ചെറുവാട്ട്, കോട്ടയില്‍ രാധാകൃഷ്ണന്‍, മൊയ്തു താഴത്ത്, സതീശന്‍ കുരിയാടി, പറമ്പത്ത് പ്രഭാകരന്‍, ജഗദീഷ് പാലയാട്, വി.കെ പ്രേമന്‍ എന്നിവര്‍ പങ്കെടുത്തു.
