വടകര: ഹരിത നഗര്‍ റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പതിമൂന്നാം വാര്‍ഷികാഘോഷവും കുടുംബ സംഗമവും നടത്തി. അടക്കാതെരു ലയണ്‍സ് ഹാളില്‍ കെ പ്രഭാകരന്റെ അധ്യക്ഷതയില്‍ കവി വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സിനിമാ സംവിധായകന്‍ പപ്പന്‍ നരിപ്പറ്റ മുഖ്യാതിഥിയായി. വത്സലന്‍ കുനിയില്‍, കൗണ്‍സിലര്‍ പി.ടി സത്യഭാമ, പി. കെ രാമചന്ദ്രന്‍, ക വി ബാലകൃഷ്ണന്‍, കെ പി വിനോദ് കുമാര്‍, ഇന്ദിരാ പ്രേമന്‍, എസ് നിയഞ്ജന എന്നിവര്‍ സംസാരിച്ചു. പുതുതായി വിവാഹിതരായ നവദമ്പതികളയും ശതാഭിഷേകം പൂര്‍ത്തിയാക്കിയവരെയും വൈവാഹിക ജീവിതത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചവരെയും കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരെയും അനുമോദിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികളും സംഗീതിക വടകരയുടെ സംഗീത നിശയും അരങ്ങേറി.