കാസര്‍കോട്: മഞ്ചേശ്വരം ബാക്രബയലില്‍ യുവാവിന് വെടിയേറ്റു. കേരള കര്‍ണാടക അതിര്‍ത്തിയായ ബാക്രബയലിലെ സവാദ്
എന്നയാള്‍ക്കാണ് വെടിയേറ്റത്. ഞായറാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. കാടുമൂടിയ കുന്നിന്‍പ്രദേശത്ത് പതിവില്ലാതെ വെളിച്ചം കണ്ടതിനെത്തുടര്‍ന്ന് പരിശോധിക്കാന്‍ കയറിപ്പോയ സമയത്താണ് സവാദിന് വെടിയേല്‍ക്കുന്നത്. ഇയാള്‍ക്കൊപ്പം നാലു പേര്‍ കൂടിയുണ്ടായിരുന്നു. ഇവര്‍ ബൈക്കിലായിരുന്നു സ്ഥലത്തെത്തിയത്.
കുന്നിന്മുകളിലേക്ക് കയറിപ്പോയ സമയത്ത് പെട്ടെന്ന് സവാദിന്റെ മുട്ടിന് മുകളിലായി വെടിയേല്‍ക്കുകയായിരുന്നു. ഇയാളെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് മഞ്ചേശ്വരം പോലീസ്
തെരച്ചില്‍ നടത്തുകയാണ്. കാടുമൂടി കിടക്കുന്ന പ്രദേശമായതിനാല്‍ അക്രമികളെക്കുറിച്ച് യാതൊരു സൂചനകളും പോലീസിന് ലഭിച്ചിട്ടില്ല. ഇവിടുന്ന് ഏകദേശം ഒരു കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ കര്‍ണാടകയാണ്. വെടിവെപ്പിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുന്നിന്മുകളിലേക്ക് കയറിപ്പോയ സമയത്ത് പെട്ടെന്ന് സവാദിന്റെ മുട്ടിന് മുകളിലായി വെടിയേല്‍ക്കുകയായിരുന്നു. ഇയാളെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് മഞ്ചേശ്വരം പോലീസ്