NewsTrending

വാണിമേല്‍ പുഴയില്‍ ദൈവത്തിന്റെ കരങ്ങളായി ഷാമിലും മുഹൈമിനും; അഞ്ച് പേര്‍ക്ക് പുനര്‍ജന്മം


ടി.ഇ.രാധാകൃഷ്ണന്‍
നാദാപുരം:വാണിമേല്‍ പുഴയിലെ ചുഴിയില്‍ അകപ്പെട്ട അഞ്ച് പേര്‍ക്ക് രക്ഷകരായി രണ്ട് വിദ്യാര്‍ഥികള്‍. വാണിമേല്‍ സിസി മുക്കിലെ പടിക്കലക്കണ്ടി അമ്മതിന്റെ മകന്‍ മുഹൈമിന്‍(15), വയലില്‍ മൊയ്തുവിന്റെ മകന്‍ ഷാമില്‍ (14) എന്നിവരാണ് അഞ്ച് പേരുടെ ജീവന്‍ രക്ഷിച്ച് നാടിന് അഭിമാനമായത്.
കന്നുകുളം കൂട്ടായ്ചാലില്‍ സുരേന്ദ്രന്റെ മകള്‍ ബിന്‍സി (22), സഹോദരി സജിത (36), സഹോദരി മക്കളായ ആഷ്ലി (23), ഫിദുല്‍ (13), അഥുന്‍ (15) എന്നിവരാണ് പുഴയില്‍ മുങ്ങി പോയത്. സജിതയും ആഷ്ലിയും അഥുനും ബംഗളുരുവില്‍ നിന്ന് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ഞായറാഴ്ച രാവിലെ പത്തരയോടെ വെളളിയോട് ഹൈസ്‌കൂളിന് പിന്നിലെ വാണിമേല്‍ പുഴയില്‍ അലക്കാനെത്തിയതായിരുന്നു. അലക്കിയതിന് ശേഷം പുഴയിലെ വെളളം കുറഞ്ഞ ഭാഗത്ത് നിന്ന് ബിന്‍സിയും ആഷ്ലിയും സജിതയും കൈകോര്‍ത്ത് വെളളത്തില്‍ മുങ്ങിക്കുളിക്കുന്നതിനിടെ വെളളത്തിനടിയില്‍ നിന്ന് വലിച്ച് കൊണ്ട് പോകുന്നത് പോലെ അനുഭവപ്പെട്ടതായി ബിന്‍സി പറഞ്ഞു. പുഴയില്‍ ചുഴി രൂപപ്പെട്ടതാവാമെന്നാണ് ഇവര്‍ പറയുന്നത്. മൂന്ന് പേര്‍ വെളളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് കൂടെ ഉണ്ടായിരുന ഫിദുലും അഥുനും രക്ഷപ്പെടുത്താന്‍ കൈ നീട്ടിയപ്പോള്‍ അവരും വെളളത്തില്‍ മുങ്ങി പോവുകയായിരുന്നു. അഞ്ച് മിനിറ്റോളം മുങ്ങി താഴ്ന്ന് രക്ഷക്കായ് പിടയുന്നതിനിടെയാണ് ഫുട്‌ബോള്‍ കളി കഴിഞ്ഞ് മുഹൈമിനും ഷാമിലും അതുവഴി എത്തിയത്. അഞ്ച് പേര്‍ മുങ്ങിതാഴുന്നത് കണ്ടതോടെ ജീവന്‍ പണയപ്പെടുത്തി ഒന്നും ആലോചിക്കാതെ രണ്ട് പേരും വെളളത്തിലേക്ക് എടുത്ത് ചാടി അഞ്ച് പേരെയും കരയിലെത്തിക്കുകയായിരുന്നു.

Show More

Related Articles

Back to top button
error: Content is protected !!