KoyilandyNews

കോഴിക്കോട് സിറ്റി പോലീസ് പരിധിയില്‍ 78 പ്രശ്‌നബാധിത ബുത്തുകള്‍


കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് പരിധിയില്‍ 78 പ്രശ്നബാധിത ബൂത്തുകളുണ്ടെന്ന് ജില്ലാ ഭരണകൂടം നിര്‍ണയിച്ചു. 16 പോലിസ് സ്റ്റേഷന്‍ പരിധികളിലായാണ് ഇത്രയും ബൂത്തുകള്‍. നല്ലളം, ചേവായൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകളാണ് ഉള്ളത്.
എലത്തൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്ന്, നടക്കാവ് – രണ്ട്, വെള്ളയില്‍- മൂന്ന്, ചേവായൂര്‍ – 12, കുന്നമംഗലം – അഞ്ച്, മാവൂര്‍ – അഞ്ച്, മെഡിക്കല്‍ കോളജ്- എട്ട്, ടൗണ്‍ – രണ്ട്, ചെമ്മങ്ങാട് – രണ്ട്, കസബ – മൂന്ന്, പന്നിയങ്കര – മൂന്ന്, മാറാട് – മൂന്ന്, ബേപ്പൂര്‍ – അഞ്ച്, നല്ലളം – ഏഴ്, ഫറോക് – 10, പന്തീരാങ്കാവ് – അഞ്ച് എന്നിങ്ങനെയാണു പ്രശ്‌നബാധിത ബൂത്തുകളുള്ളത്.

Show More

Related Articles

Back to top button
error: Content is protected !!