NewsTrending

38 പൊതി കഞ്ചാവുമായി 60കാരന്‍ പോലീസ് പിടിയില്‍


വടകര: വെള്ളികുളങ്ങരയില്‍ വില്‍പനക്കിടയില്‍ 38 പൊതി കഞ്ചാവുമായി 60കാരന്‍ പിടിയില്‍. വെള്ളികുളങ്ങരയില്‍ വാടകക്കു താമസിക്കുന്ന കൈനാട്ടി കൊളക്കോട്ട് ഖാലിദാണ് പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് അഞ്ച് ഗ്രാമിന്റെയും പത്ത് ഗ്രാമിന്റെയും പൊതികളിലായി 280 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
നേര്‍ക്കോട്ടിക് ഡിവൈഎസ്പി അശ്വകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് നടപടി. ചോമ്പാല്‍ സിഐ സന്തോഷ് എസ്‌ഐ പി.വി. പ്രശോഭ് വടകര യിലെ ജില്ലാ ആന്റി നിര്‍ക്കോട്ടിക് ഫോഴ്‌സിലെ എസ്‌ഐ സി.എച്ച്.ഗംഗാധരന്‍, എഎസ്‌ഐ കെ.പി.രാജീവന്‍, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍മാരായ സി.യൂസഫ്, വി.വി.ഷാജി എന്നിവരാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയുടെ പേരില്‍ നേരത്തെ വടകര സ്റ്റേഷനില്‍ രണ്ടു കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു

Show More

Related Articles

Back to top button
error: Content is protected !!