NadapuramNews

വാറ്റ് കേന്ദ്രങ്ങളില്‍ റെയ്ഡ്; 1055 ലിറ്റര്‍ വാഷ് പിടികൂടി


നാദാപുരം: വടകര, നാദാപുരം എക്സൈസ് സഘം മേഖലയിലെ രണ്ടിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ 1055 ലിറ്റര്‍ വാഷ് പിടികൂടി നശിപ്പിച്ചു. ചെക്യാട് എളമ്പയിലും നരിപ്പറ്റ പുലിയാര്‍ മലയിലെയും വ്യാജ ചാരായ വാറ്റ് കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.
നാദാപുരം പ്രിവന്റീവ് ഓഫീസര്‍ ഷൈലേഷ് കുമാറിന്റെ നേതൃത്വത്തിലാണ് നരിപ്പറ്റ പുലിയാര്‍ മലയില്‍ റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് ബാരലുകളിലായി സൂക്ഷിച്ച് വെച്ച 405 ലിറ്റര്‍ വാഷും എളമ്പ തോടിന് സമീപം വടകര സര്‍ക്കിള്‍ സംഘം നടത്തിയ പരിശോധനയില്‍ 650 ലിറ്റര്‍ വാഷും പിടികൂടി. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.കെ.മോഹന്‍ ദാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ശനിയാഴ്ച്ച ഉച്ചയോടെയാണ് പരിശോധന നടത്തിയത്. റെയ്ഡില്‍ സിഇഒ മാരായ വി.സി.വിജയന്‍, ഷംസുദീന്‍, വിനീത്, ഡ്രൈവര്‍ രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Show More

Related Articles

Back to top button
error: Content is protected !!