NewsTrending

മാവോയിസ്റ്റ് റെയ്ഡിനിടെ എസ്‌ഐക്ക് പാമ്പ് കടിയേറ്റു


നാദാപുരം: മാവോയിസ്റ്റ് റെയ്ഡിനിടെ എസ്‌ഐയ്ക്ക് പാമ്പ് കടിയേറ്റു. കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡിലെ എസ്‌ഐ ശ്രീധരനാണ് (46) പാമ്പ് കടിയേറ്റത്. ശനിയാഴ്ച്ച രാവിലെ കണ്ണവം വനമേഖലയോട് ചേര്‍ന്ന വിലങ്ങാട് പന്നിയേരി കോളനിക്ക് സമീപം വനത്തില്‍ വെച്ചാണ് സംഭവം. റെയ്ഡിനിടെ മരത്തിന്റെ ചില്ലകള്‍ക്കിടയിലുണ്ടായിരുന്ന അണലി വര്‍ഗത്തില്‍പെട്ട പാമ്പ് എസ്‌ഐ യുടെ തലയ്ക്ക് കടിക്കുകയായിരുന്നു. പരിക്കേറ്റ എസ്‌ഐ യെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!