NewsTrending

ബാര്‍ കോഴ: ചെന്നിത്തലക്കെതിരെ അന്വേഷണം വരുന്നു


തിരുവനന്തപുരം: ബാര്‍ കോഴയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ചെന്നിത്തലക്ക് പുറമെ മുന്‍ മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, കെ.ബാബു എന്നിവര്‍ക്കെതിരെയും അന്വേഷണമുണ്ടാകും.
വിജിലന്‍സ് അന്വേഷണത്തിനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനു ഗവര്‍ണറുടെയും സ്പീക്കറുടേയും അനുമതി തേടും.
ബാര്‍ ഉടമയായ ബിജു രമേശിന്റെ വെളിപ്പടുത്തലിന്റെ അടിസ്ഥാനത്തിലുള്ള പരാതിയിലാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.
ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ബാറുടമകള്‍ പിരിച്ച പണം കെപിസിസി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തലയ്ക്കും ബാബുവിനും ശിവകുമാറിനും കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തലില്‍ വിജിലന്‍സിന്റെ ക്വിക്ക് വെരിഫിക്കേഷന്‍ നേരത്തെ കഴിഞ്ഞിരുന്നു. എന്നാല്‍ ജനപ്രതിനിധികളായതിനാല്‍ ഇവര്‍ക്കെതിരായ അന്വേഷണത്തിന് ഗവര്‍ണറുടെയും സ്പീക്കറുടെയും അനുമതി വേണം.
ബാര്‍കോഴയില്‍ നേരത്തെ കെ.എം.മാണിക്കും ബാബുവിനുമെതിരെ മാത്രമായിരുന്നു വിജിലന്‍സിന്റെ അന്വേഷണം.

Show More

Related Articles

Back to top button
error: Content is protected !!