NewsVatakara

ജില്ലാ പഞ്ചായത്ത്: കെ.വി.റീനയുടെ ഒന്നാം ഘട്ട പര്യടനം പൂര്‍ത്തിയായി


വടകര: ജില്ലാ പഞ്ചായത്ത് മണിയൂര്‍ ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.വി.റീനയുടെ ഒന്നാം ഘട്ട പര്യടനം അവസാനിച്ചു പാലയാട്, മണിയൂര്‍ ബ്ലോക്ക് ഡിവിഷനുകളിലെ സന്ദര്‍ശനത്തോടെയാണ് ഒന്നാം ഘട്ട പര്യടനം പൂര്‍ത്തിയാക്കിയത്.
കാലത്ത് മുടപ്പിലാവില്‍ നോര്‍ത്തില്‍ നിന്നു പര്യടനം തുടങ്ങി. നടുവയല്‍, മാങ്ങില്‍ കൈ, പതിയാരക്കര മദ്രസ, മുല്ലത്തു നട, അമ്പലമുക്ക്, പാലയാട്, മുതുവന, മണിയൂര്‍ തെരുവ്, അടക്കുണ്ട് കടവ് തുടങ്ങിയ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. കച്ചവട സ്ഥാപനങ്ങള്‍, തൊഴിലിടങ്ങള്‍, കയര്‍ സൊസൈറ്റികള്‍, റേഷന്‍ ഷാപ്പുകള്‍, നെയ്ത്തു ശാലകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, ഈര്‍ച്ചമില്ലുകള്‍ എന്നിവിടങ്ങളിലെ തൊഴിലാളികളെ നേരില്‍ കണ്ടു. കല്യാണ വീടുകള്‍, മരണ വീടുകള്‍, കിടപ്പു രോഗികള്‍, പഴയ കാല പാര്‍ട്ടി പ്രവര്‍ത്തകര്‍, തൊഴിലുറപ്പു തൊഴിലാളികള്‍ എന്നിവരെയും നേരില്‍ കണ്ടു വോട്ടഭ്യര്‍ഥിച്ചു.
മണിയൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് പുതിയ കെട്ടിടവും അറ്റകുറ്റപ്പണികളും സോളാര്‍ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയും ജില്ലാ പഞ്ചായത്തിന്റെ ഒരു കോടി 35 ലക്ഷം രൂപ ഫണ്ടുപയോഗിച്ചാണ് പൂര്‍ത്തിയാക്കിയത്. കിഫ്ബിയുടെ മൂന്നു കോടി രൂപ ഫണ്ട് ഉപയോഗിച്ച് മണിയൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് നിര്‍മ്മിക്കുന്ന പുതിയ കെട്ടിട നിര്‍മ്മാണ സ്ഥലവും സ്ഥാനാര്‍ഥി സന്ദര്‍ശിച്ചു.
ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ഥികളായ പി.രാഘവന്‍, ശ്രീജ പല്ലരൂര്‍, എം.കെ.പ്രമോദ്, കെ.പി. .ബാലകൃഷ്ണന്‍, പി.പി.ശോഭ, കെ.വി.സത്യന്‍, ടി.ഗീത, ടി.ടി.ഫാത്തിമ, കെ.പി. ബാലന്‍, ഷംന, എം.എം.അശോകന്‍, ശ്രീജ വമ്മൂര വീട്ടില്‍, എല്‍ഡിഎഫ് നേതാക്കളായ കെ.പുഷ്പജ, ജി.കെ.ജിഗേഷ്, ടി.രാജന്‍, വി.പി. ജയന്‍, സി.പി.മുരളീധരന്‍, കെ.ഹരിദാസന്‍, പി.രാജേന്ദ്രന്‍, പി.പി.രാഗേഷ്, മലോല്‍ ബാബു, പി.സുരേഷ്, ഗഗഹരിദാസന്‍, പി.കെ.ശ്രീധരന്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.

Show More

Related Articles

Back to top button
error: Content is protected !!