ObituaryTrending

ചികിത്സയിലിരിക്കെ ഗര്‍ഭിണി മരണപ്പെട്ടു


നാദാപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഗര്‍ഭിണി മരണപ്പെട്ടു. വളയം മാരാങ്കണ്ടിയില്‍ കാരത്തറ രേഷ്മ (38) ആണ് മരിച്ചത്. ആറ് മാസം ഗര്‍ഭിണിയായിരുന്നു. വയറുവേദനയെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെ തൊട്ടില്‍പ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. യുവതിക്ക് വേണ്ട ചികിത്സ നല്‍കാത്തതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. വീട്ടുകാരുടെ ആവശ്യപ്രകാരം രേഷ്മയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭര്‍ത്താവ്: അശോകന്‍ കാരത്തറ. അച്ഛന്‍: പരേതനായ കൃഷ്ണന്‍. അമ്മ ജാനു. സഹോദരങ്ങള്‍ രജിഷ്, ജസി.

Show More

Related Articles

Back to top button
error: Content is protected !!