NewsTrending

എടച്ചേരിയില്‍ യുഡിഎഫിനായി പോരാട്ടത്തിനു ദമ്പതികളും


നാദാപുരം: എടച്ചേരി ഗ്രാമപഞ്ചായത്തില്‍ തുരുത്തി പതിനേഴാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയായി നിജേഷ് കണ്ടിയില്‍ മത്സരിക്കുമ്പോള്‍ അഞ്ചാംവാര്‍്ഡില്‍ ഭാര്യ വിദ്യകണ്ടിയില്‍ ജനവിധി തേടുന്നു. ഇരുവരും യുഡിഎഫ് സ്ഥാനാര്‍ഥികളാണ്. ഇടതുപക്ഷത്തിന്റെ കുത്തക സീറ്റായ കച്ചേരി അഞ്ചാം വാര്‍ഡ് കഴിഞ്ഞതവണ നിജേഷ് കണ്ടിയില്‍ പിടിച്ചെടുക്കുയായിരുന്നു. ഇത്തവണ വനിതാ സംവരണ വാര്‍ഡായതോടെ സീറ്റ് നിലനിര്‍ത്തേണ്ട ചുമതല ഭാര്യ വിദ്യയെ കോണ്‍ഗ്രസ് നേതൃത്വം ഏല്പിക്കുകയായിരുന്നു. പഠനകാലത്ത് എസ്എഫ്‌ഐയിലും പിന്നീട് ഡിവൈഎഫ്‌ഐയിലും പ്രവര്‍ത്തിച്ചതാണ് വിദ്യക്ക് രാഷ്ട്രീയത്തിലെ പരിചയം.
കോണ്ഗ്രസ് നേതാവു കൂടിയായ നിജേഷ് കഴിഞ്ഞ തവണ ഇടതു കോട്ട തകര്‍ത്ത ആത്മ വിശ്വാസവുമായാണ് തുരുത്തി പതിനേഴാം വാര്‍ഡിലെത്തുന്നത്. ജില്ലയിലെ ഏറ്റവും ശക്തമായ ഇടതു കോട്ടയാണ് പതിനേഴാം വാര്‍ഡ്.
കഴിഞ്ഞ തവണത്തെ പ്രളയസമയത്ത് ഏറ്റവു നഷ്ടമുണ്ടായ പ്രദേശമാണ് തുരുത്തി.

Show More

Related Articles

Back to top button
error: Content is protected !!