NewsTrending

ആയഞ്ചേരിയില്‍ ഗുരുവും ശിഷ്യനും നേര്‍ക്കുനേര്‍


ആയഞ്ചേരി: ഗുരുവും ശിഷ്യനും നേര്‍ക്കു നേര്‍ ഏറ്റുമുട്ടുന്നത് നാടിന് കൗതുകം പകരുന്നു. ആയഞ്ചേരി നാലാം വാര്‍ഡിലാണ് റിട്ട അധ്യാപകന്‍ കാട്ടില്‍ മൊയ്തുവും അയല്‍വാസി കാട്ടില്‍ ശ്രീജിലാലും മത്സരിക്കുന്നത്. മൊയ്തു യുഡിഎഫ് സ്ഥാനാര്‍ഥിയാണെങ്കില്‍ ശ്രീജിലാല്‍ എല്‍ഡി എഫിനു വേണ്ടിയാണ് മത്സരിക്കുന്നത്. കടമേരി യുപി സ്‌കൂള്‍ അധ്യാപകനായിരിക്കെ മൊയ്തുവിന്റെ വിദ്യാര്‍ഥിയായിരുന്നു ശ്രീജിലാല്‍. മൊയ്തു മുസ്ലീം ലീഗ് ആയഞ്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റാണെങ്കില്‍ ശ്രീജിലാല്‍ ഡിവൈഎഫ്‌ഐ മേഖലാ കമ്മറ്റി സെക്രട്ടറിയാണ്. മൊയ്തു രണ്ട് തവണ ഗ്രാമ പഞ്ചായത്ത് അംഗമായിട്ടുണ്ട്.

Show More

Related Articles

Back to top button
error: Content is protected !!